Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : General M M Naravane

വെ​ളി​ച്ചം കാ​ണാ​തെ ന​ര​വ​നെ​യു​ടെ പു​സ്ത​കം 'ഫോ​ർ സ്റ്റാ​ർ​സ് ഓ​ഫ് ഡെ​സ്റ്റി​നി'

ന്യൂ​ഡ​ൽ​ഹി: മു​ൻ ക​ര​സേ​നാ മേ​ധാ​വി ജ​ന​റ​ൽ എം.​എം. ന​ര​വ​നെ​യു​ടെ ഓ​ർ​മ​ക്കു​റി​പ്പു​ക​ൾ അ​ട​ങ്ങി​യ 'ഫോ​ർ സ്റ്റാ​ർ​സ് ഓ​ഫ് ഡെ​സ്റ്റി​നി' എ​ന്ന പു​സ്ത​ക​ത്തി​ന്‍റെ പ്ര​കാ​ശ​നം അ​നി​ശ്ചി​ത​ത്വ​ത്തി​ൽ. 2024 ജ​നു​വ​രി​യി​ൽ പു​റ​ത്തി​റ​ങ്ങേ​ണ്ടി​യി​രു​ന്ന പു​സ്ത​കം, ഒ​രു വ​ർ​ഷം പി​ന്നി​ട്ടി​ട്ടും പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ പ​രി​ശോ​ധ​ന​യി​ൽ നി​ന്ന് മോ​ചി​ത​മാ​യി​ട്ടി​ല്ല. സ​ങ്കീ​ർ​ണ​മാ​യ സൈ​നി​ക ര​ഹ​സ്യ​ങ്ങ​ളും രാ​ഷ്ട്രീ​യ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളും അ​ട​ങ്ങി​യ പു​സ്ത​കം നി​ല​വി​ൽ വാ​യ​ന​ക്കാ​രി​ലേ​ക്ക് എ​ത്താ​തെ 'ചു​വ​പ്പു​നാ​ട​യി​ൽ' കു​രു​ങ്ങി​ക്കി​ട​ക്കു​ക​യാ​ണ്.

വി​ര​മി​ച്ച ഉ​ന്ന​ത സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​ർ ത​ങ്ങ​ളു​ടെ അ​നു​ഭ​വ​ങ്ങ​ൾ പു​സ്ത​ക​മാ​ക്കു​മ്പോ​ൾ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​ത്തി​ന്റെ 'നോ ​ഒ​ബ്ജ​ക്ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ്' (എ​ൻ​ഒ​സി) വാ​ങ്ങ​ണ​മെ​ന്ന​താ​ണ് ച​ട്ടം. രാ​ജ്യ​സു​ര​ക്ഷ​യെ ബാ​ധി​ക്കു​ന്ന​തോ അ​തീ​വ ര​ഹ​സ്യ​സ്വ​ഭാ​വ​മു​ള്ള​തോ ആ​യ വി​വ​ര​ങ്ങ​ൾ പു​സ്ത​ക​ത്തി​ലു​ണ്ടോ എ​ന്ന് പ​രി​ശോ​ധി​ക്കാ​നാ​ണ് മ​ന്ത്രാ​ല​യം പു​സ്ത​ക​ത്തി​ന്‍റെ പ്ര​കാ​ശ​നം ത​ട​ഞ്ഞു​വെ​ച്ചി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ, സ​ർ​ക്കാ​രി​നെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കു​ന്ന ചി​ല വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളാ​ണ് ഇ​തി​ന് പി​ന്നി​ലെ​ന്ന് രാ​ഷ്ട്രീ​യ വൃ​ത്ത​ങ്ങ​ൾ ആ​രോ​പി​ക്കു​ന്നു.

2020-ലെ ​ചൈ​നീ​സ് ക​ട​ന്നു​ക​യ​റ്റ സ​മ​യ​ത്ത് രാ​ഷ്ട്രീ​യ നേ​തൃ​ത്വം എ​ടു​ത്ത തീ​രു​മാ​ന​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ, അ​ഗ്‌​നി​പ​ഥ് പ​ദ്ധ​തി, നി​ർ​ണാ​യ​ക സൈ​നി​ക നീ​ക്ക​ങ്ങ​ൾ​ക്കി​ട​യി​ൽ രാ​ഷ്ട്രീ​യ നേ​തൃ​ത്വ​ത്തി​ന് ഉ​ണ്ടാ​യ പ​ത​ർ​ച്ച എ​ന്നി​വ​യെ​ക്കു​റി​ച്ച് പു​സ്ത​ക​ത്തി​ൽ സൂ​ച​ന​ക​ളു​ണ്ട്.

പു​സ്ത​കം ഔ​ദ്യോ​ഗി​ക​മാ​യി ഇ​ന്ത്യ​യി​ൽ എ​ത്തി​യി​ട്ടി​ല്ലെ​ങ്കി​ലും, പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി പു​സ്ത​ക​ത്തി​ന്‍റെ പ്ര​തി​യു​മാ​യി ഇ​ന്ന​ലെ സ​ഭ​യി​ലെ​ത്തി​യ​ത് വ​ലി​യ കോ​ളി​ള​ക്ക​മു​ണ്ടാ​ക്കി. പു​സ്ത​കം ഇ​ന്ത്യ​യി​ൽ നി​രോ​ധി​ച്ച​തു​പോ​ലെ​യാ​ണെ​ന്നും എ​ന്നാ​ൽ വി​ദേ​ശ​ത്ത് ല​ഭ്യ​മാ​ണെ​ന്നും രാ​ഹു​ൽ ആ​രോ​പി​ച്ചു. അ​തേ​സ​മ​യം, പ്ര​സി​ദ്ധീ​ക​രി​ക്കാ​ത്ത ഒ​രു രേ​ഖ സ​ഭ​യി​ൽ ഉ​ദ്ധ​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് സ്പീ​ക്ക​ർ.

ലോ​ക​പ്ര​ശ​സ്ത പ്ര​സാ​ധ​ക​രാ​യ പെ​ൻ​ഗ്വി​ൻ റാ​ൻ​ഡം ഹൗ​സ്പു​സ്ത​ക​ത്തി​ന്‍റെ പ്രി​ന്‍റിം​ഗ് പൂ​ർ​ത്തി​യാ​ക്കി വി​ത​ര​ണ​ത്തി​ന് ത​യ്യാ​റെ​ടു​ത്ത​താ​ണ്. പ്രീ-​ഓ​ർ​ഡ​റു​ക​ൾ വ​രെ സ്വീ​ക​രി​ച്ച പു​സ്ത​കം ഇ​പ്പോ​ൾ ഓ​ൺ​ലൈ​ൻ സൈ​റ്റു​ക​ളി​ൽ നി​ന്ന് പോ​ലും നീ​ക്കം ചെ​യ്യ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്.

 

Latest News

Up